KSDLIVENEWS

Real news for everyone

രാമ നവമി, ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷം; ജുഡീഷ്യല്‍ അന്വേഷണമില്ല, ഹര്‍ജി സുപ്രീംകോടതി തള്ളി

SHARE THIS ON

ദില്ലി: രാമ നവമി, ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. റിട്ടയേര്‍ഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം.

കോടതിക്ക് അനുവദിക്കാന്‍ കഴിയാത്ത ആവശ്യങ്ങളുമായി സമീപിക്കരുതെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. ഏതെങ്കിലും റിട്ടയേര്‍ഡ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തയാറാണോയെന്നും ചോദ്യമുണ്ടായി. അഭിഭാഷകനായ വിശാല്‍ തിവാരിയാണ് പൊതുതാല്‍പര്യഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

ജമ്മു കശ്മീരിന്‍്റെ പ്രത്യേക പദവി: ഹര്‍ജികള്‍ പരിഗണിക്കാന്‍ അഞ്ചംഗ ബെഞ്ച് രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ്

ജമ്മുകശ്മീരിന്‍്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെയുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ അഞ്ചംഗ ബഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ വ്യക്തമാക്കി. വേനലവധിക്കു ശേഷം ഇക്കാര്യം ആലോചിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.

ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി ന്യായീകരിച്ചിരുന്നു. സംസ്ഥാനം ഇതുകാരണം വികസനത്തിന്‍റെ പാതയിലെന്നും ഇന്നലെ നരേന്ദ്ര മോദി പറഞ്ഞു. ഇന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ശേഖര്‍ നാഫ്ഡെ ആണ് മുന്നൂറ്റി എഴുപതാം അനുച്ഛേദം ഭേദഗതി ചെയ്തതിനെതിരായ ഹര്‍ജികള്‍ ഇതുവരെ പരിഗണന പട്ടികയില്‍ ഉള്‍പ്പടുത്തിയിട്ടില്ലെന്ന് സുപ്രീംകോടതി മുന്‍പാകെ ചൂണ്ടിക്കാട്ടിയത്. ചീഫ് ജസ്റ്റിസ് എന്‍വി രമണ അദ്ധ്യക്ഷനായ ബഞ്ചിനു മുമ്ബാകെയാണ് ഇക്കാര്യം പറഞ്ഞത്.

മണ്ഡല പുനര്‍നിര്‍ണ്ണയം നടക്കുകയാണെന്നും ശേഖര്‍ നാഫ്ഡെ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസിന്‍്റെ വിശദാംശങ്ങള്‍ നല്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. അഞ്ചംഗ ബഞ്ച് കേള്‍ക്കേണ്ട വിഷയമാണിത്. വേനല്‍ അവധിക്കു ശേഷം ബഞ്ച് രൂപീകരിക്കുന്നത് പരിഗണിക്കാം എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഏഴംഗ ബഞ്ച് കേസ് കേള്‍ക്കണം എന്ന ആവശ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.

ജമ്മുകശ്മീരിലെ രാഷ്ട്രീയ നേതാക്കളുടെ ഉള്‍പ്പടെ 20 ഹര്‍ജികളാണ് കോടതിയില്‍ ഉള്ളത്. ചീഫ് ജസ്റ്റിസ് എന്‍വി രമണ ആഗസ്റ്റില്‍ വിരമിക്കും. അടുത്ത ചീഫ് ജസ്റ്റിസ് യുയു ലളിതിനും രണ്ടു മാസത്തെ കാലാവധിയേ ഉള്ളു. അതിനാല്‍ ഹര്‍ജികളില്‍ അവസാന തീരുമാനം വരാന്‍ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് ആകുന്നത് വരെ കാത്തിരിക്കേണ്ടി വന്നേക്കാം. അതിനു മുമ്ബ് തെരഞ്ഞെടുപ്പിനുള്ള നടപടിയിലേക്ക് കേന്ദ്രം കടന്നേക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!