KSDLIVENEWS

Real news for everyone

തഞ്ചാവൂരിൽ രഥഘോഷയാത്രയ്ക്കിടെ ഷോക്കേറ്റ് 11 മരണം; 10 പേർക്ക് പരുക്ക്

SHARE THIS ON

ചെന്നൈ ∙ തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ കാളിമേട് ക്ഷേത്രത്തിൽ ചിത്തിര ഉത്സവത്തിന്റെ രഥഘോഷയാത്രയ്ക്കിടെ ഷോക്കേറ്റ് രണ്ടു കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു. 10 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമാണ്. ബുധനാഴ്ച രാത്രിയാണ് സംഭവം. പരുക്കേറ്റവരെ തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.


രഥം വൈദ്യുതി ലൈനിൽ തട്ടിയാണ് അപടമുണ്ടായത്. രഥം വലിക്കുന്നതിനിടെ ക്ഷേത്രത്തിന്റെ നടവഴിയിൽനിന്ന് പ്രധാന റോഡിലേക്ക് കയറുന്ന ഭാഗത്തായിരുന്നു അപകടം. സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. രഥഘോഷയാത്രയ്ക്ക് അഗ്നിരക്ഷാസേനയുടെയോ പൊലീസിന്റെയോ അനുമതി ഉണ്ടായിരുന്നില്ലെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!