KSDLIVENEWS

Real news for everyone

ഗുജറാത്ത് മാതൃക പഠിക്കാന്‍ കേരളം; സര്‍ക്കാര്‍ പ്രതിനിധികള്‍ ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും

SHARE THIS ON

തിരുവനന്തപുരം: ഗുജറാത്ത് മാതൃക പഠിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍. പദ്ധതികളുടെ നടത്തിപ്പ് പഠിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തിലേക്ക് പോകും. ഇന്ന് ഉച്ചയോടെയാണ് ചീഫ് സെക്രട്ടറി വി.പി. ജോയിയും സംഘവും അഹമ്മദാബാദിലേക്ക് തിരിക്കുക. നാളെ ഗുജറാത്തിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.


ഇ-ഗവേണന്‍സിനായി നടപ്പാക്കിയ ഡാഷ് ബോര്‍ഡ് സംവിധാനം പഠിക്കാനാണ് യാത്ര. 2013-ല്‍ യുഡിഎഫ് ഭരണകാലത്ത് തൊഴില്‍ മന്ത്രിയായിരുന്ന ഷിബു ബേബി ജോണ്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതും വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്തതും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഗുജറാത്തില്‍നിന്ന് കേരളത്തിന് ഒന്നും മാതൃകയാക്കേണ്ടതില്ല എന്നായിരുന്നു പ്രതിപക്ഷത്തായിരുന്ന എല്‍ഡിഎഫ് പറഞ്ഞിരുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!