KSDLIVENEWS

Real news for everyone

ഹാപ്പി പില്‍’ കഴിക്കാന്‍ നിര്‍ബന്ധിച്ചു, പല തവണ ബലാത്സംഗം; വിജയ് ബാബുവിനെതിരേ നടപടിക്ക്‌ പോലീസ്

SHARE THIS ON

കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസില്‍ നടപടികള്‍ ഊര്‍ജിതമാക്കി പോലീസ്. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വിജയ് ബാബുവിന് അന്വേഷണസംഘം നോട്ടീസ് നല്‍കിയേക്കും. നിലവില്‍ വിദേശത്തായതിനാല്‍ വിജയ് ബാബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യല്‍ സാധ്യമല്ല. അതിനാലാണ് എത്രയും വേഗം ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നത്. അതേസമയം, കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.


നടനും നിര്‍മാതാവുമായ വിജയ് ബാബു ബലാത്സംഗം ചെയ്‌തെന്ന നടിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നാണ് പോലീസ് പറയുന്നത്. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതടക്കം പൂര്‍ത്തിയാക്കിയെന്നും സൂചനയുണ്ട്. ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് വിജയ്ബാബുവിനെതിരേ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

പരാതിക്കാരിയായ നടിക്കെതിരേ വിജയ്ബാബു കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് ലൈവിലൂടെ രംഗത്തെത്തിയിരുന്നു. ഈ ലൈവ് വീഡിയോ വിജയ്ബാബുവിന് തന്നെ വിനയായി മാറുന്നതായാണ് വിലയിരുത്തല്‍. മാത്രമല്ല, വീഡിയോയിലെ ചില പരാമര്‍ശങ്ങള്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ളതാണോ എന്നതും പോലീസ് പരിശോധിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!