കല്ലക്കട്ട മജ്മഅ പ്രാർത്ഥനാ സമ്മേളനം 28 ന്

വിദ്യാനഗർ: വിശ്വാസി സമൂഹം ആയിരം മാസങ്ങളുടെ പുണ്യം പ്രതീക്ഷിക്കുന്ന വിശുദ്ധ റമസാനിലെ 27 ആം രാവിൽ കല്ലക്കട്ട മജ്മയിൽ നടക്കുന്ന പ്രാർത്ഥനാ സമ്മേളനത്തിൻറെ ഒരുക്കങ്ങൾ പൂർത്തിയായി 28ആം തീയ്യതി രാവിലെ 10 മണിക് സ്വാഗത സംഘം ചെയർമാൻ സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി പതാക ഉയർത്തും വൈകിട്ട് 4 മണിക്ക് സമാരംഭ പ്രാർത്ഥനാ മജ്‍ലിസ് നടക്കും തുടർന്ന് വിർദുല്ലത്തീഫ് ശേഷം 1000 പേർക്ക് സമൂഹ നോമ്പ് തുറ സംഘടിപ്പിക്കും, മഗ്‌രിബ് നിസ്ക്കാര ശേഷം അവ്വാബീൻ ,തസ്ബീഹ്, തറാവീഹ് വിത്ർ നിസ്ക്കാരം നടക്കും ശേഷം ഉൽബോധന പ്രസംഗം തൗബ മജ്‌ലിസ് സമാപന പ്രാർത്ഥന സംഗമം തുടങ്ങി വിവിധ ആത്മീയ പരിപാടികൾ നടക്കും മജ്മഅ ചെയർമാൻ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി അൽ ഐദറൂസി തൗബ മജ്‌ലിസിന്നും കൂട്ടു പ്രാർഥനക്കും നേതൃത്വം നൽകും സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി, സയ്യിദ് യു പി എസ് തങ്ങൾ , സയ്യിദ് മുനീർ അൽ അഹ്ദൽ തങ്ങൾ , അബ്ദുൽ കരീം അൽ ഹാദി തങ്ങൾ , സയ്യിദ് യാസീൻ അൽ ഐദറൂസി,ബി എസ് അബ്ദുള്ള കുഞ്ഞി ഫൈസി , കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, പള്ളങ്കോട് അബ്ദുൽ ഖാദർ മദനി , കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി, ഫാറൂഖ് അഹ്‌സനി, തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേത്രത്വം നൽകും അഷ്‌റഫ് ജൗഹരി എരുമാട് ഉൽബോധന പ്രസംഗം നടത്തും ഇത്തിഹാദ് മുഹമ്മദ് ഹാജി , അബൂബക്കർ ഹാജി ബെവിഞ്ച , അബ്ദുൽ ഖാദർ ഹാജി മന്യാ, സി എം എ ചേരൂർ, അമീറലി ഹാജി ചൂരി അബ്ദുൽ ഖാദർ സഅദി ബദിയഡുക്ക , ബഷീർ പുളിക്കൂർ, മുനീർ അഹ്മദ് സഅദി നെല്ലിക്കുന്ന് , അബ്ദുൽ ഹമീദ് മദനി ബീജന്തടുക്ക , ഹംസ സഖാഫി ആദൂർ , ഖാദർ ഹാജി ചേരൂർ, സലിം കോപ്പ , എ ആർ അബ്ദുറഹ്മാൻ , കെ കെ അബ്ദുൽ ഖാദർ, സലിം കല്ലക്കട്ട മുഹമ്മദ് ഹനീഫ പയോട്ട , ഹുസൈൻ മുട്ടത്തൊടി , മഹ്മൂദ് മേനംകോട് , അഷറഫ് കടമ്പട്ട മൊയ്‌ദു ഹാജി എർമാളം സംബന്ധിക്കും ആയിരങ്ങൾക്ക് അത്താഴ കിറ്റ് വിതരണം ചെയ്ത് സമ്മേളനം സമാപിക്കും

