ആന്റണി കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ സാക്ഷി; ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനാവില്ലെന്നും വിജയരാഘവന്‍

ദില്ലി: കോണ്‍ഗ്രസിന്റെ ഭീകരമായ തകര്‍ച്ചയ്ക്ക് സാക്ഷിയായ നേതാവാണ് എകെ ആന്റണിയെന്ന് സിപിഎം പിബി അംഗം എ വിജയരാഘവന്‍. പ്രശാന്ത് കിഷോറിനെ സംബന്ധിച്ചുള്ള തര്‍ക്കം പോലും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തകര്‍ച്ചയുടെ ഉദാഹരണമാണ്. ബി ജെ പിയെ പ്രതിരോധിക്കാനുള്ള ശക്തി കോണ്‍ഗ്രസാണെന്ന് അനുഭവം തെളിയിക്കുന്നില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.
ആന്റണി ഇത്രനാളും ദില്ലിയില്‍ കഴിഞ്ഞ് കേരളത്തിലേക്ക് തിരിച്ചു പോകുമ്ബോള്‍, കോണ്‍ഗ്രസ് എവിടെ എത്തി നില്‍ക്കുന്നുവെന്ന് പരിശോധനക്ക് വിധേയമകേണ്ടതാണെന്നും വിജയരാഘവന്‍ പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് രാഷ്ട്രീയം രാഷ്ട്രീയമായി തന്നെ തുടരുമെന്നായിരുന്നു മറുപടി. രാഷ്ട്രീയ നിലപാടില്‍ സിപിഐഎം വെള്ളം ചേര്‍ത്തിട്ടില്ല. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സര്‍ക്കാരാണ്. ബിജെപിക്കെതിരെ ശക്തമായ നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നത്. ഇത്തരം നിലപാടുകള്‍ ഇല്ലാത്ത സംഘമാണ് കേരളത്തിലെ പ്രതിപക്ഷം. ബിജെപിയും കോണ്‍ഗ്രസും ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അവരാണ് ആക്ഷേപം ഉന്നയിക്കുന്നതെന്നും എ വിജയരാഘവന്‍ വിമര്‍ശിച്ചു.

