മുസ്‌ലിം ലീഗിന് പാര്‍ട് ടൈം എം.പിമാര്‍ വേണ്ട: കെ.ടി ജലീല്‍

മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി കെ.ടി ജലീല്‍ എം.എല്‍.എ. ലീഗിന് പാര്‍ട് ടൈം എംപിമാരെയും ദേശീയ നേതാക്കളെയും ആവശ്യമില്ലെന്ന് ജലീല്‍ പറഞ്ഞു.ഫേസ്ബുക്കിലാണ് ജലീലിന്റെ പ്രതികരണം.
‘മുസ്ലിംലീഗിന് വേണ്ടത് ഫുള്‍ ടൈം എം.പിമാരെയും ദേശീയ നേതാക്കളെയുമാണ്. അല്ലാതെ പാര്‍ട്ട് ടൈം കാരെ അല്ല’ – എന്നാണ് മുന്‍മന്ത്രിയുടെ കുറിപ്പ്.
ഡല്‍ഹി ജഹാംഗീര്‍പുരിയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ജലീലിന്റെ കുറിപ്പെന്ന് കരുതപ്പെടുന്നു. നിരവധി പേരാണ് പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുമായി രംഗത്തെത്തിയത്.

