സൈഹാത്ത് സ്ട്രൈകേഴ്സ് ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 8,രണ്ടാം പെരുന്നാളിന്

ദമ്മാം: സിയാത്തിലെ കലാ കായിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറ സാനിധ്യമായ സൈഹാത് സ്ട്രൈകേഴ്സിന്റെ 8ആമത് ക്രിക്കറ്റ് പ്രീമിയർ ലീഗ് സ്ട്രൈകേഴ്സ് ഹോം ഗ്രൗണ്ടിൽ വെച്ച് നടക്കുകയാണ്.
കരുത്തരായ താരങ്ങൾ അണിനിരക്കുന്ന 3ടീമുകൾ പങ്കെടുക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന്റെ ഉത്ഘാടനം അന്നേ ദിവസം രാവിലെ 5:15 ന് പ്രമുഖരുടെ സാനിധ്യത്തിൽ *സ്ട്രൈകേഴ്സ് ചെയർമാൻ കബീർ മിഹ്റാജ്* നിർവഹിക്കും
*റോയൽ സ്ട്രൈകേഴ്സ്,* *ലെജൻഡ് സ്ട്രൈകേഴ്സ്,* *സ്ട്രൈകേഴ്സ് ആർമി* എന്നീ ടീമുകളാണ് പരസ്പരം മത്സരിക്കുന്നത്.
തുടർന്നുള്ള പരിപാടിയിൽ പ്രീമിയർ ലീഗ് വിജയികൾക്ക് ബിജു അബാദി കോഴിക്കോട് ട്രോഫിയും, പ്രദീപ് സിയാത് ക്യാഷ് അവാർഡ്ഉം നൽകുമെന്ന് സ്ട്രൈകേഴ്സ് കമ്മിറ്റി അറിയിച്ചു.

