KSDLIVENEWS

Real news for everyone

വൈദ്യുതി നിയന്ത്രണം രണ്ടുദിവസത്തേക്ക് മാത്രമെന്ന് മന്ത്രി; 3 സ്വിച്ച് അണച്ച് സഹകരിക്കണമെന്ന് KSEB

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രികാലങ്ങളില്‍ ഏര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണം രണ്ട് ദിവസത്തേക്ക് മാത്രമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. കല്‍ക്കരി ക്ഷാമം മൂലമുണ്ടായ നിലവിലെ പ്രതിന്ധി പരിഹരിക്കാന്‍ ബദല്‍ മാര്‍ഗം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.


200 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്. 15 മിനിറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പ്രതിസന്ധി മറികടക്കാന്‍ സാധിക്കും. കൂടുതല്‍ വൈദ്യതി ലഭ്യമാക്കാന്‍ ആന്ധ്രയിലെ കമ്പനിയുമായി കരാറിലെത്തിയിട്ടുണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ കോഴിക്കോട്ടെ താപവൈദ്യുത നിലയം കൂടി പ്രവര്‍ത്തിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

വൈദ്യുതി ആവശ്യകതയിലുണ്ടായ വര്‍ദ്ധനവും കല്‍ക്കരി ക്ഷാമം മൂലം താപവൈദ്യുത ഉല്‍പാദനത്തിലുണ്ടായ കുറവ് മൂലവും 10.7 ജിഗാവാട്ടിന്റെ ഉല്‍പാദനക്കുറവ് രാജ്യത്ത് നേരിടുന്നുണ്ട്. വൈകിട്ട് 6.30 മുതല്‍ 11.30 വരെ 4580 മെഗാവാട്ട് വൈദ്യുതി ആവശ്യകതയാണ് സംസ്ഥനത്ത് ഇന്ന് പ്രതിക്ഷിക്കുന്നത്. എന്നാല്‍ 400 മുതല്‍ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ ലഭ്യതക്കുറവ് ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വൈദ്യുതി നിയന്ത്രണം പരമാവധി കുറയ്ക്കാന്‍ രാത്രികാലത്ത് വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് എല്ലാ ഉപഭോക്താക്കളും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!