KSDLIVENEWS

Real news for everyone

ഈദുല്‍ ഫിത്വര്‍; ദുബായില്‍ ഏഴ്ദിവസം പാര്‍ക്കിങ് സൗജന്യം

SHARE THIS ON

ഈദുല്‍ ഫിത്വറിനോട് അനുബന്ധിച്ച്‌ ദുബായില്‍ ഏഴ്ദിവസം സൗജന്യ പാര്‍ക്കിങ് അനുവദിച്ചു. ഏപ്രില്‍ 30മുതല്‍ മേയ് ആറുവരെയാണ് സൗജന്യ പാര്‍ക്കിങ് ലഭ്യമാകുക. റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് (ആര്‍.ടി.എ) പാര്‍ക്കിങ്ങിന്റെ കാര്യത്തില്‍ വ്യക്തത വരുത്തിയത്. മേയ് ഏഴുമുതല്‍ വീണ്ടും പാര്‍ക്കിങ് ഫീസ് ഈടാക്കിത്തുടങ്ങുമെന്നും ആര്‍.ടി.എ അറിയിച്ചു.

റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ ഹാപ്പിനസ് കേന്ദ്രങ്ങള്‍, പബ്ലിക് ബസുകള്‍, ദുബൈ മെട്രോ, ട്രാം, പണമടച്ചുള്ള പാര്‍ക്കിങ് സോണുകള്‍, മറൈന്‍ ട്രാന്‍സിറ്റ് മാര്‍ഗങ്ങള്‍, സേവന കേന്ദ്രങ്ങള്‍, സാങ്കേതിക പരിശോധന കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ പുതുക്കിയ പ്രവൃത്തി സമയവും ഇതോടൊപ്പം വ്യക്തമാക്കിയിട്ടുണ്ട്. ദുബായ് മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ പെരുന്നാള്‍ അവധിക്കാലത്തെ സമയക്രമവും പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍ ടി എയുടെ ബഹുനില പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ പാര്‍ക്കിങിന് ഇളവുണ്ടാവില്ല.

എന്നാല്‍, ഷാര്‍ജയില്‍ അഞ്ച് ദിവസം മാത്രമേ പാര്‍കിങ് സൗജന്യമുള്ളു. പെരുന്നാള്‍ ദിവസം മുതല്‍ മെയ് അഞ്ച് വരെയാണ് ഷാര്‍ജയില്‍ ഇളവ്. എന്നാല്‍, ആഴ്ചയില്‍ ഏഴ് ദിവസവും പാര്‍ക്കിങ് ഫീസ് ഈടാക്കുന്ന ഷാര്‍ജയിലെ സ്ഥലങ്ങളില്‍ ഈ ദിവസങ്ങളില്‍ ഇളവ് ലഭിക്കില്ലെന്ന് നഗരസഭ അറിയിച്ചു. ഇത്തരം പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നീല നിറത്തില്‍ മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടാകും.

പെരുന്നാള്‍ ദിവസം ദുബായ് മെട്രോ രാവിലെ അഞ്ച് മുതല്‍ രാത്രി ഒന്ന് വരെ സര്‍വീസ് നടത്തും. ഗോല്‍ഡ് സൂഖ് ബസ് സ്റ്റേഷനില്‍ നിന്ന് രാവിലെ അഞ്ച് മുതലും അല്‍ ഗുബൈബ ബസ് സ്റ്റേഷനില്‍ നിന്ന് പുലര്‍ച്ചെ 4.14 നും ബസ് സര്‍വീസ് തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!