പുണ്യ റമസാൻ മാസം ആശ്വാസ പ്രവർത്തനങ്ങൾ കൊണ്ട് സജീവമാക്കി
ദുബായ് കെ എം സി സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി

ദുബായ്: പുണ്യ റമസാൻ മാസം നമ്മോട് വിട പറയുകയാണ്. റമസാൻ മാസപ്പിറവി മുതൽ കെ എം സീ സീ യുടെ ഓരോ ഘടകങ്ങളും നടത്തി വരുന്ന വിവിധങ്ങളായ കാരുണ്യ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. ദുബായ് കെ എം സീ സീ ചെമനാട് പഞ്ചായത്ത് കമ്മിറ്റി നടപ്പിലാക്കുന്ന ‘മുസായിദ: സ്പ്രെഡിംഗ് സ്മൈൽ’ പദ്ധതി പേര് സൂചിപ്പിക്കും പോലെ തന്നെ സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്ക് പുഞ്ചിരി പരത്തുന്ന പദ്ധതി കൂടിയാണെന്ന് യു എ ഇ കെ എം സി സി കാസറഗോഡ് ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി വൈസ് ചെയർമാൻ ഹനീഫ് മരവയൽ അഭിപ്രായപ്പെട്ടു. ദുബായ് കെ എം സീ സീ ചെമനാട് പഞ്ചായത്ത് കമ്മിറ്റി കറാമയിലെ ഹനീഫ് കട്ടക്കലിന്റെ വസതിയിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസായിദ: പദ്ധതിയുടെ നാലാം ഘട്ടമാണ് ഈ വർഷം നടപ്പിലാക്കുന്നത്. തുടർച്ചയായി ഈ പദ്ധതി നടപ്പിൽ വരുത്തി മുമ്പോട്ട് പോകുന്ന കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇഫ്താർ മീറ്റിൽ പത്ത് വർഷങ്ങൾക്ക് മുമ്പ് റമളാനിൽ നമ്മോടു വിട പറഞ്ഞ മുസ്ലിം ലീഗിൻറെ ജില്ലയിലെ മുൻ നിര നേതാവും ചെമനാട് പഞ്ചായത്ത് ബോർഡ് പ്രസിഡൻറുമായിരുന്ന കല്ലട്ര അബ്ബാസ് ഹാജി സാഹിബിന്റെ അനുസ്മരണവും പ്രാർത്ഥനാ സദസ്സും നടത്തി. മുസായിദ: പദ്ധതിയുടെ നാലാം ഘട്ട പ്രവർത്തനത്തിന്റെ ബ്രോഷർ ഹനീഫ മരവയൽ, ഷാഫി ചെമ്പിരിക്ക, അഷറഫ് ബോസ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി ചെമ്പരിക്ക അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് കട്ടക്കാൽ സ്വാഗതം പറഞ്ഞ യോഗത്തിൽ ഓർഗനൈസിംഗ് സെക്രട്ടറി സി എ ഫറാസ് മുസായിദ: പദ്ധതിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. പദ്ധതിയുടെ ഭാഗമായി അടിയന്തിരമായി ഒരു ലക്ഷത്തോളം രൂപയുടെ സഹായങ്ങൾ പ്രഖ്യാപിക്കുകയും കൂടാതെ രണ്ടു ലക്ഷം രൂപയുടെ പദ്ധതിക്ക് രൂപം നൽകുകയും ചെയ്തു.
മീറ്റിൽ ജില്ലാ ആക്ടിങ് പ്രെസിഡന്റ് റാഫി പള്ളിപ്പുറം, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ട്രെഷറർ ഹനീഫ് ടി ആർ, ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മൊട്ടമ്മൽ, വൈസ് പ്രെസിഡന്റ് അബ്ബാസ് കളനാട്, മണ്ഡലം വർക്കിംഗ് പ്രെസിഡന്റ് ഷബീർ കീഴുർ, ജനറൽ സെക്രട്ടറി റൗഫ് കെ ജി എൻ, ട്രെഷറർ സി എ ബഷീർ പള്ളിക്കര, അമീർ കല്ലട്ര, അഷ്റഫ് ബോസ്, ഇല്യാസ് പള്ളിപ്പുറം, മുനീർ ബന്താട്, ജാഫർ റേഞ്ചർ, പഞ്ചായത്ത് കമ്മിറ്റി ട്രെഷറർ ആസിഫ് ബി എ, സെക്രട്ടറി സമീർ കളനാട് തുടങ്ങിയർ സംസാരിച്ചു.

