ടെക് ഭീമൻ ഷവോമിയ്ക്കെതിരെ ഇ.ഡി. 5,551 കോടി രൂപ മരവിപ്പിച്ചു

ബാംഗ്ലൂര്‍: ചൈനീസ് ടെക് ഭീമന്‍ ഷവോമിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലെ 5,551 കോടി രൂപ മരവിപ്പിച്ചു. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി.ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരമാണ് ഇഡിയുടെ നീക്കം.
ഏറെ നാളുകളായി രാജ്യത്ത് മൊബൈല്‍ വിപണി കീഴടക്കിയിരുന്ന ഷവോമിയുടെ ഇടപാടുകള്‍ അന്വേഷണ ഏജന്‍സി നിരീക്ഷിച്ചു വരികയായിരുന്നു. എച്ച്.എസ്.ബി.സി ബാങ്ക്, സിറ്റി ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, ഡച്ച് ബാങ്ക് എന്നിങ്ങനെ നാല് ബാങ്കുകളിലായാണ് തുകയുണ്ടായിരുന്നത്.
റോയില്‍റ്റിയുടെ പേരില്‍ രാജ്യത്തിന് പുറത്തേക്ക് വന്‍ തുക കടത്തിയെന്നാണ് പ്രധാന ആരോപണം. രാജ്യത്തെ നിയമം മാനിക്കുന്നുവെന്നും അന്വേഷണ ഏജന്‍സികളുമായി സഹകരിക്കുന്നുണ്ടെന്നും ഷവോമി പ്രതികരിച്ചു

