ചായയിൽ ഒഴിക്കുന്ന ആ ഒരു തുള്ളി മരുന്നു തരൂ : 75000 കോടിയുടെ കോണ്ടം വിപണിയേ നേരിടാം. ഡോ. നെൽസൺ

കോട്ടയം: കച്ചവടക്കാരായ മുസ്ലിംകള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ കലര്‍ത്തുന്നെന്ന പിസി ജോര്‍ജിന്റെ വിവാദ പ്രസ്താവനയെ പരിഹസിച്ച് ഡോ നെല്‍സണ്‍ ജോസഫ്.
കോണ്ടം, വിത്ഡ്രോവല്‍ മെത്തേഡ് തുടങ്ങി ഗര്‍ഭ നിരോധനത്തിനായി പല പഴികളാണ് ശാസ്ത്ര ലോകത്ത് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും പിസി ജോര്‍ജ് പറയുന്ന ഒറ്റത്തുള്ളിയുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായല്ലോ എന്നുമാണ് ഡോക്ടര്‍ പരിഹാസ രൂപേണ ചോദിക്കുന്നത്. കോണ്ടത്തിന്റെ ഗ്ലോബല്‍ മാര്‍ക്കറ്റ് മാത്രം 75,00 കോടി രൂപയാണ്. ഒറ്റത്തുള്ളിയുടെ ഫോര്‍മുല പറഞ്ഞു തന്നാല്‍ ശാസ്ത്ര കണ്ടെത്തലിനുള്ള നോബേല്‍ പുരസ്കാരം പങ്കിടാമെന്നും ഡോക്ടര്‍ പരിഹസിച്ചു.
നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്,
അല്ല, വെറും അക്കാദമിക് താല്‍പര്യം മാത്രം. ഹോട്ടലില്‍ വച്ചിരിക്കുന്ന, ചായയില്‍ ഒരു തുള്ളി ഒഴിച്ചാല്‍ പിന്നെ പിള്ളേരുണ്ടാവില്ലാത്ത ആ മരുന്ന് ഏതാന്ന് ഒന്നറിയണം. വിത്ഡ്രോവല്‍ മെതേഡ്, കോണ്ടം, കോപ്പര്‍ ടി, കോണ്ട്രാസെപ്റ്റീവ് പില്‍, ഇഞ്ചക്ഷന്‍. പിന്നെ അതുക്കും മേലെ വാസക്ടമിയും ട്യൂബെക്ടമിയും പോലെ പെര്‍മനന്റായ വഴികളും.പിള്ളേരുണ്ടാവാതിരിക്കാന്‍ ഇത്രയും വഴികള്‍ മിനിമം പയറ്റുന്നുണ്ട് ലോകത്ത്. ഇനിയുമുണ്ട്, പക്ഷേ അതല്ലല്ലോ നമ്മുടെ ടോപ്പിക്. ഇതില്‍ കോണ്ടത്തിന്റെ ഗ്ലോബല്‍ മാര്‍ക്കറ്റ് മാത്രം 9.9 ബില്യണ്‍ ഡോളറായിരുന്നെന്ന് എങ്ങോ വായിച്ചിരുന്നു. എന്ന് വച്ചാല്‍ 75,000 ചില്വാനം കോടി രൂപ. അതിനൊക്കെ ഒരു സിമ്ബിള്‍ സൊല്യൂഷനാവുമല്ലോ ഈ ഒറ്റത്തുള്ളിയില്‍ സംഗതി ക്ലീനാക്കുന്ന ഐറ്റം. പറ, അതിന്റെ ഫോര്‍മുല പറ. നൊബേല്‍ നമുക്ക് ഫിഫ്റ്റി ഫിഫ്റ്റി അടിക്കാന്ന്.
പിസി ജോര്‍ജിന്റെ വിവാദ പ്രസ്താവന
ഹിന്ദു മഹാസമ്മേളത്തിന്റെ മൂന്നാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു പി സി ജോര്‍ജ്ജിന്റെ വിവാദ പരാമര്‍ശം. കച്ചവടം ചെയ്യുന്ന മുസ്ലിംകള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിംകളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്ബത്ത് കവര്‍ന്നു കൊണ്ടുപോകുന്നു, തുടങ്ങിയ ആരോപണങ്ങളാണ് പിസി ജോര്‍ജ് ഉന്നയിച്ചത്. സംഭവത്തില്‍ യൂത്ത് ലീഗ് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്.

