KSDLIVENEWS

Real news for everyone

വാണിജ്യ പാചകവാതക വില വര്‍ധിപ്പിച്ചു; 19 കിലോ സിലിണ്ടറിന് 102.50 രൂപ കൂട്ടി

SHARE THIS ON

ഡല്‍ഹി: രാജ്യത്ത് വാണിജ്യ പാചക വാതക വില വര്‍ധിപ്പിച്ചു. 19 കിലോഗ്രാം വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് 102.50 രൂപയാണ് കൂട്ടിയത്. ഇതോടെ വാണിജ്യ സിലിണ്ടറിന് 2,355 രൂപയായി ഉയര്‍ന്നു.നേരത്തെ ഇത് 2253 ആയിരുന്നു. നാലുമാസത്തിനിടെ 365 രൂപയാണ് വാണിജ്യ സിലണ്ടറിന് കൂടിയത്.

അഞ്ച് കിലോ സിലണ്ടറുകളുടെ വില 655 രൂപയായി. നേരത്തെ ഏപ്രില്‍ ഒന്നിന് 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 250 രൂപ വര്‍ധിപ്പിച്ചിരുന്നു. അന്ന് 2253 രൂപയായായിരുന്നു ഒരു സിലിണ്ടറിന്റെ വില. അതിന് മുന്നോടിയായി മാര്‍ച്ച്‌ ഒന്നിന് 105 രൂപയും വര്‍ധിപ്പിച്ചിരുന്നു. അതേ സമയമം ഗാര്‍ഹിക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചില്ല എന്നത് ആശ്വാസമാണ്.

യുക്രൈന്‍ പ്രതിസന്ധിയുടെ പേര് പറഞ്ഞാണ് എല്ലാമാസവും വാണിജ്യ സിലിണ്ടറിന് വില കൂട്ടുന്നത്. ഇതോടെ ഹോട്ടലുടമകള്‍ കൂടുതല്‍ പ്രതിസന്ധിയിലായി. സിലിണ്ടറുകളുടെ വില ഇങ്ങനെ കൂട്ടുമ്ബോള്‍ ഭക്ഷണസാധനങ്ങളുടെ വിലവര്‍ധിപ്പിക്കാതെ വഴിയില്ലെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!