KSDLIVENEWS

Real news for everyone

മനുഷ്യസാഹോദര്യം ഉയര്‍ത്തിപ്പിടിക്കണം; പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് എം.എ യൂസഫലി

SHARE THIS ON

ദുബൈ: മതസൗഹാര്‍ദത്തിന്റെ പ്രാധാന്യം എടുത്ത് പറഞ്ഞ് വ്യവസായ പ്രമുഖന്‍ എം. എ യൂസുഫലിയുടെ ഈദാശംസ. മതത്തിന്റെ വേര്‍തിരുവകളില്ലാതെ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കും സൗഹാര്‍ദ അന്തരീക്ഷം സംരക്ഷിക്കുന്ന ഭരണാധികാരികള്‍ക്കും പെരുന്നാള്‍ സന്ദേശത്തില്‍ പ്രത്യേക ആശംസയര്‍പ്പിച്ചു.എല്ലാ മതങ്ങളെയും ബഹുമാനിക്കാന്‍ കല്‍പ്പിക്കുന്ന മതമാണ് ഇസ്‍ലാമെന്നും യൂസുഫലി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലെ എല്ലാ മതക്കാര്‍ക്കും മതം അനുഷ്ഠിക്കാനും കച്ചവടം ചെയ്യുവാനുള്ള സാഹചര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും ആത്മശുദ്ധിയുടെയും പാവപ്പെട്ടവരുടെ വിഷമതകള്‍ മനസ്സിലാക്കുന്നതിന്റെ ഒരു മാസമായിരുന്നു കടന്നുപോയത്. ഭക്ഷണം കഴിക്കാതെ രാത്രികാലങ്ങളില്‍ മുഴുവന്‍ പ്രാര്‍ത്ഥനകളില്‍ മുഴുകി സ്വന്തം ശരീരത്തിന് വേണ്ടിയും കുടുംബത്തിന് വേണ്ടിയും രാജ്യത്തിന് വേണ്ടിയും ജനങ്ങള്‍ക്ക് വേണ്ടിയും കൊറോണയില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ വേണ്ടിയുമുള്ള നിരന്തരമായ പ്രാര്‍ഥനയിലായിരുന്നു. അത് കഴിഞ്ഞ് നമ്മള്‍ പെരുന്നാളിലേക്ക് പ്രവേശിക്കുകയാണ്. ലോകത്തെമ്ബാടുമുള്ള എല്ലാ സഹോദരി സഹോദരന്മാര്‍ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഈദ് ആശംസകള്‍’ യൂസുഫലി പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!