KSDLIVENEWS

Real news for everyone

തിരുവനന്തപുരത്ത് നാല് പേര്‍ക്ക് ഭക്ഷ്യ വിഷബാധ

SHARE THIS ON

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യ വിഷബാധ. തുമ്ബോട് സ്വദേശി ബിജുവിനും കുടുംബത്തിനുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. കല്ലറയില്‍ നിന്ന് വാങ്ങിയ മീനില്‍ നിന്നാവാം വിഷബാധയേറ്റത് എന്നാണ് നിഗമനം. പഴയ ചന്തയില്‍ നിന്ന് വാങ്ങിയ മീനില്‍ നിന്നും മറ്റൊരാള്‍ക്ക് പുഴുവിനെ ലഭിച്ചതായും പരാതിയുണ്ട്.

ഇവര്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് മീന്‍കറി കഴിച്ചിരുന്നു. ഇത് കഴിച്ച ശേഷം ബിജുവിന്റെ മകള്‍ക്കാണ് ആദ്യം വയറുവേദന അനുഭവപ്പെട്ടത്. രാത്രിയോടെ ഭാര്യക്കും വയറുവേദന അനുഭവപ്പെട്ടു. ഇന്ന് ഉച്ചയോടെ ബിജുവിനും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. രാത്രിയോടെ രണ്ടാമത്തെ മകള്‍ക്കും വയറുവേദനിക്കാന്‍ തുടങ്ങി. പിന്നാലെ നാല് പേരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

അതിനിടെ ഇന്ന് വൈകുന്നേരം ബിജു മീന്‍ വാങ്ങിയ അതേ കടയില്‍ നിന്ന് മീന്‍ വാങ്ങിയ മറ്റൊരാള്‍ക്ക് പുഴുവിനെ ലഭിച്ചിരുന്നു. തുടര്‍ന്ന് കളക്ടറേറ്റില്‍ പരാതിപ്പെടുകയായിരുന്നു. വെഞ്ഞാറംമൂട് പൊലീസും കല്ലറ വില്ലേജ് ഓഫീസറും സ്ഥലത്തെത്തി മീനിന്റെ സാമ്ബിള്‍ ശേഖരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!