KSDLIVENEWS

Real news for everyone

വണ്ടി ഇടിപ്പിച്ചു, ബലാത്സംഗ ഭീഷണി മുഴക്കി; ആളെ കണ്ടെത്താൻ സഹായിക്കണമെന്ന് നടി

SHARE THIS ON

അപരിചിതൻ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മാഹി വിജ്. മുംബൈയിൽ വെച്ച് തനിക്ക് നേരിട്ട ദുരനുഭവം ട്വീറ്റ് ചെയ്തിരിക്കുകയാണിപ്പോൾ താരം. രണ്ടു വയസുകാരി മകൾക്കൊപ്പം മുംബൈയിൽ കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് നടിക്ക് മോശം അനുഭവം നേരിടേണ്ടി വന്നത്.


അപരിചിതനായ ഒരു വ്യക്തി മാഹി സഞ്ചരിച്ചിരുന്ന വാഹനത്തില്‍ വണ്ടി കൊണ്ടിടിക്കുകയും ബലാത്സംഗ ഭീഷണി മുഴക്കുകയുമായിരുന്നു. വണ്ടിയുടെ നമ്പർ വ്യക്തമാകുന്ന വീഡിയോ മാഹി പങ്കുവച്ചിട്ടുണ്ട്. ‘എന്റെ കാറിൽ വണ്ടി ഇടിപ്പിച്ചു, അയാൾ മോശമായി പെരുമാറി. ബലാത്സംഗ ഭീഷണി ഉയർത്തി. ഞങ്ങൾക്ക് ഭീഷണിയായ ഇയാളെ കണ്ട് പിടിക്കാൻ മുംബൈ പൊലീസ് സഹായിക്കണം’ എന്നാണ് വീഡിയോയ്‌ക്കൊപ്പം അവർ കുറിച്ചത്.

അല്പസമയത്തിനകംതന്നെ ട്വീറ്റിന് മറുപടിയുമായി പൊലീസ് എത്തി. അടുത്തുള്ള പൊലീസ് സ്‌റ്റേഷൻ സന്ദർശിച്ച് പരാതി നൽകാനാണ് പൊലീസ് പറഞ്ഞത്. താൻ വര്‍ളി സ്‌റ്റേഷനിൽ പോയെന്നായിരുന്നു ഇതിന് താരം മറുപടി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!