KSDLIVENEWS

Real news for everyone

ചൈനയിലെ ലോക്‌‍‍‍ഡൗൺ ഭീതി; രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിൽ…

SHARE THIS ON

മുംബൈ∙ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കു പതിച്ചു. ഡോളറിനെതിരെ 77.40 രൂപ നിലവാരത്തിലാണ് തിങ്കളാഴ്ച രാവിലെ വ്യാപാരം നടന്നത്. ഒരു ഡോളറിന് 77.40 രൂപയാണ് നൽകേണ്ടിവരുന്ന വില. ചൈനയിലെ ഷാങ്ഹായിൽ കോവിഡ് ലോക്‌ഡൗണിനെത്തുടർന്നുള്ള ഭീതിയാണ് ഏഷ്യൻ വിപണിയിൽ പ്രതിഫലിച്ചത്. ഇതിനൊപ്പം റഷ്യ – യുക്രെയ്ൻ യുദ്ധം, ഉയർന്ന പലിശ നിരക്ക് സംബന്ധിച്ച ഭയം എന്നിവയും രൂപയുടെ മൂല്യത്തെ ബാധിച്ചു.

വെള്ളിയാഴ്ച 77.05 നിലവാരത്തിൽ ആയിരുന്നു ക്ലോസിങ്. എന്നാൽ തിങ്കൾ രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ 77.42ലെത്തി. ആഗോള വിപണിയിൽ തുടരുന്ന അനിശ്ചിതത്വം തിങ്കളാഴ്ചയും രാജ്യത്തെ സൂചികകളെ പിടികൂടി. നിഫ്റ്റി 16,300ന് താഴെയെത്തി. സെൻസെക്സ് 848 പോയിന്റ് നഷ്ടത്തിൽ 54,005ലും നിഫ്റ്റി 241 പോയിന്റെ താഴ്ന്ന് 16,170ലുമാണ് വ്യാപാരം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!