KSDLIVENEWS

Real news for everyone

അമേരിക്കയിലെ ചികിത്സ കഴിഞ്ഞു, മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തില്‍ തിരിച്ചെത്തി

SHARE THIS ON

തിരുവനന്തപുരം: അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി. പുലര്‍ച്ചെ 3.30ന് ദുബൈയില്‍ നിന്നുള്ള എമിറേറ്റ്സ് ഫ്ലെറ്റിലാണ് മുഖ്യമന്ത്രി എത്തിച്ചത്. ഒപ്പം ഭാര്യ കമലയും ഉണ്ടായിരുന്നു. ഡിജിപി അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ 18 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയെത്തിയത്. ചികിത്സയിലിരിക്കെ ഓണ്‍ലൈനായി മന്ത്രിസഭാ യോഗത്തില്‍ അടക്കം മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം മുഖ്യമന്ത്രി ഇനി സജീവമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!