KSDLIVENEWS

Real news for everyone

അസാനി ചുഴലിക്കാറ്റ് ബുധനാഴ്ച തീരംതൊടും; കേരളത്തില്‍ ശനിയാഴ്ചവരെ മഴ തുടരും

SHARE THIS ON

തിരുവനന്തപുരം: അസാനി തീവ്ര ചുഴലിക്കാറ്റ് ബുധനാഴ്ച തീരംതൊടുമെന്ന് ഐ.എം.ഡി. ആന്ധ്രപ്രദേശിലെ കാക്കിനഡ കരയോട് ചേര്‍ന്ന് തീരംതൊടുമെന്നും ഇതിന് ശേഷം ദിശ മാറി വിശാഖപട്ടണം തീരത്തേക്ക് പോകുമെന്നും മുന്നറിയിപ്പുണ്ട്. ആന്ധ്ര തീരത്ത് രാവിലെ മുതല്‍ ശക്തമായ മഴ തുടരുന്നുണ്ട്.


ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തില്‍ ഈ മാസം 14 വരെ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ ബുധനാഴ്ച കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ആന്ധ്രയിലെ കാക്കിനഡ-വിശാഖപട്ടം തീരത്തുനിന്ന് അസാനി ഗതിമാറി ആന്ധ്രാപ്രദേശിന്റെ വടക്കന്‍ തീരത്തിനും ഒഡീഷാ തീരത്തിനും സമാന്തരമായി നീങ്ങും. ശക്തികുറഞ്ഞ് വ്യാഴാഴ്ചയോടെ ന്യൂനമര്‍ദമായി മാറും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!