വിദ്യാഭ്യാസ രംഗത്ത് ദിശാബോധം നൽകുന്ന സീക്കിന്റെ പ്രവർത്തനം ശ്ലാഘനീയം : രാജ് മോഹൻ ഉണ്ണിത്താൻ എം പി

കാഞ്ഞങ്ങാട് : വിദ്യാഭ്യാസ ശാക്തീകരണ രംഗത്ത് സീക്ക് നടത്തി വരുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയം ആണെന്ന് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ . കുട്ടികൾ സ്വപ്നം കാണണമെന്നും , അത് നേടിയെടുക്കാൻ കഠിനമായി പ്രയത്നിക്കണമെന്നും , ഇതിനു വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ തികച്ചും സൗജന്യമായി സീക്ക് നടത്തി വരുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . ക്രെസന്റ് സ്‌കൂളിൽ വെച്ച് നടന്ന എജുഫെസ്റ്റ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം .
സീക് ചീഫ് അഡ്വൈസറും കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറും കൂടിയായ ഡോ ഖാദർ മാങ്ങാട് അധ്യക്ഷം വഹിച്ച ചടങ്ങിന് സീക്ക് ജനറൽ സെക്രട്ടറി സി കെ റഹ്മത്തുള്ള സ്വാഗതവും ഹസ്സൻ മാസ്റ്റർ നന്ദിയും പറഞ്ഞു .
സിവിൽ സർവ്വീസ് മേഖലയിൽ മൂന്ന് വിദ്യാർത്ഥികളുടെ ഉപരിപഠനം സ്പോൺസർ ചെയ്ത തുക സീക്ക് ചീഫ് പേട്രണും , കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റും കൂടിയായ പാലാക്കി കുഞ്ഞഹമ്മദ് ഹാജിയിൽ നിന്നുംഎംപി ഏറ്റു വാങ്ങി . തുടർന്ന് ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടികൾക്ക് എം പി സമ്മാനം വിതരണം ചെയ്തു .
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാംപിൽ പരിശീലകരായ അഡ്വ നിസാം ഫലാഹ് , നിർമ്മൽ കുമാർ , ഹസ്സൻ മാഷ് , ഇർഫാദ് മായിപ്പാടി , സയ്യിദ് ഷാഹിദ് തുടങ്ങിയവർ ക്‌ളാസെടുത്തു . ക്ലബ് എഫ് എം റേഡിയോ ജോക്കി ആർ ജെ തൻവീർ ക്യാമ്പിൽ പങ്കെടുത്ത് കുട്ടികളുമായി സംവദിച്ചു .
ക്രസന്റ് സ്കൂൾ ചെയർമാൻ എം ബി എം അഷ്രഫ് , കാഞ്ഞങ്ങാട് ഓർഫനേജ് ജനറൽസെക്രടറി മുബാറക് ഹസൈനാർ ഹാജി,സി ബി അഹ്മദ്,അഹ്മദ് ബെസ്റ്റോ, റിയാസ് അമലടുക്കം. അഹ്മദ് കിർമ്മാണി , സി എച് അഷ്രഫ് കൊത്തിക്കാൽ ,പി എം ഹസൈനർ , അസീസ് മാസ്റ്റർ, അഷറഫ് കൊട്ടൊടി , ആയിഷ ഫർസാന ശംസുദ്ദീൻ പാലക്കി എന്നിവർ സംബന്ധിചു.

