രാജീവ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ; ഞായറാഴ്ച ചുമതലയേൽക്കും

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചു. ഞായറാഴ്ച ചുമതലയേൽക്കും. സുശീൽ ചന്ദ്രയുടെ പിൻഗാമിയായാണ് ചുമതലയേൽക്കുന്നത്. 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജീവ് കുമാർ.
ബിഹാർ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. 2020ലാണ് ധനകാര്യ മന്ത്രാലയം സെക്രട്ടറിയായി വിരമിച്ചത്. വനം, പരിസ്ഥിതി, മാനവ വിഭവശേഷി തുടങ്ങിയ വിഷയങ്ങളിൽ പ്രാവീണ്യമുള്ളയാളാണ്. 2020 ഏപ്രിലിൽ പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡ് ചെയർമാനായി ചുമതലയേറ്റു. പിന്നീട് തിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റു. ഗുജറാത്ത് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിയമനം

