കേരളത്തില്‍ കാലവര്‍ഷം നേരത്തെ ; ആന്‍ഡമാനില്‍ ഈ മാസം 15ന്

തിരുവനന്തപുരം: കേരളത്തില്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷവും എത്തുന്നു. ഈ മാസം 15ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കാലവര്‍ഷം എത്തുമെന്നു പ്രതീക്ഷിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.അടുത്ത അഞ്ച് ദിവസം ആന്‍ഡമാനില്‍ കനത്ത മഴ പെയ്തേക്കും. 60 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യത ഉണ്ട്.
ആന്‍ഡമാനില്‍ കാലവര്‍ഷം എത്തിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിലെത്തും. സാധാരണ, ആന്‍ഡമാനില്‍ മേയ് 22നും കേരളത്തില്‍ ജൂണ്‍ ഒന്നിനുമാണു കാലവര്‍ഷം എത്താറുള്ളത്.
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ കിട്ടുമെന്നാണ് മുന്നറിയിപ്പുള്ളത്. എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വൈകിട്ടോടെ മഴ ശക്തമായേക്കും. നാളെ ഇടുക്കിയിലും മറ്റന്നാള്‍ എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും യെലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കാം
ഇന്ന് പരക്കെ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

