KSDLIVENEWS

Real news for everyone

കോവിഡ് പരോള്‍ കഴിഞ്ഞിട്ടും തിരികെ എത്താതെ 34 തടവുകാര്‍; അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കും

SHARE THIS ON

തിരുവനന്തപുരം: കോവിഡ് പരോളിന് ശേഷം ജയിലില്‍ കയറാന്‍ സുപ്രിംകോടതി അനുവദിച്ച സമയം കഴിഞ്ഞിട്ടും 34 തടവുകാര്‍ തിരിച്ചെത്തിയില്ല.കൊലക്കേസ് പ്രതികളാണ് തിരിച്ചെത്താത്തവരില്‍ അധികവും. തിരികെയെത്താത്തവരെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പൊലീസ് സഹായം തേടുമെന്ന് ജയില്‍ വകുപ്പ് അറിയിച്ചു.

കോവിഡ് കാലത്ത് പ്രത്യേക പരോള്‍ നേടി പൊയ തടവുകാരെല്ലാം ഇന്നലെ വൈകിട്ട് 4ന് മുന്‍പ് ജയിലില്‍ തിരികെ എത്തണമെന്നായിരുന്നു സുപ്രിംകോടതി ഉത്തരവ്. എന്നാല്‍ 34 പേര്‍ രാത്രിയായിട്ടും തിരിച്ചെത്തിയില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വരാനുള്ളത്,13 പേര്‍. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആറ് പേരും പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ രണ്ട് പേരും ഹാജരാകാനുണ്ട്. നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ 8 പേരും, ചീമേനി തുറന്ന ജയിലില്‍ 5 പേരും തിരിച്ചെത്തിയില്ല.

ഹാജരാകാത്തവരെ അറസ്റ്റ് ചെയ്ത് എത്തിക്കാന്‍ ജയില്‍ സൂപ്രണ്ടുമാര്‍ മുഖേനെ പൊലീസിന് നിര്‍ദേശം നല്‍കുമെന്ന് ജയില്‍ ആസ്ഥാനത്ത് നിന്ന് വ്യക്തമാക്കി. കോവിഡിന്‍റെ രണ്ടാം തരംഗ സമയത്താണ് 1,271 പേര്‍ക്ക് പ്രത്യേക പരോള്‍ നല്‍കിയത്. പരോള്‍ കാലാവധി കഴിഞ്ഞിട്ടും 790 ഓളം തടവുകാര്‍ സുപ്രിംകോടതി അനുമതിയോടെ പരോള്‍ നീട്ടി വാങ്ങി. ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചാണ് രണ്ടാഴ്ചയ്ക്കകം തിരികെ കയറാനുള്ള ഉത്തരവ് വാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!