ഭരണകാര്യങ്ങളില്‍ മന്ത്രിയുടെ ഭര്‍ത്താവ് അമിതമായി ഇടപെടുന്നു; വീണാ ജോര്‍ജിനെതിരെ സിപിഐ യോഗത്തില്‍ വിമര്‍ശനം

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും തമ്മിലുള്ള തര്‍ക്കം തുടരുന്നു. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ചിറ്റയം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് നേതാക്കള്‍ പറഞ്ഞു. ജില്ലയിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരോട് ആലോചിക്കാതെയാണ് മന്ത്രി തീരുമാനങ്ങളെടുക്കുന്നതെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
പത്തനംതിട്ടയില്‍ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന മേളയുടെ സമാപന യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും സിപിഐ തീരുമാനിച്ചു. മന്ത്രി വീണാ ജോര്‍ജ് ചിറ്റയത്തിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. മുന്‍കൂട്ടി നിശ്ചിയിച്ച സമാപന യോഗത്തിന്റെ സമയം മന്ത്രി ഇടപെട്ട് മാറ്റിയതായും ജില്ല എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

