KSDLIVENEWS

Real news for everyone

ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണം; കോണ്‍സുലേറ്റിലെത്തി അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: യുഎഇ മുന്‍ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ നിര്യാണത്തില്‍ കോണ്‍സുലേറ്റിലെത്തി അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. യുഎഇ കോണ്‍സുലേറ്റിന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ എത്തിയാണ് അദ്ദേഹം ഔപചാരികമായി അനുശോചനം രേഖപ്പെടുത്തിയത്.

യുഎഇ ഭരണാധികാരിയുടെ നിര്യാണത്തില്‍ സംസ്ഥാനത്ത് ശനിയാഴ്ച ദുഃഖാചരണം നടത്തിയിരുന്നു. സ്ഥിരമായി ദേശീയ പതാക ഉയര്‍ത്തുന്ന എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പകുതി താഴ്ത്തിക്കെട്ടി. ഔദ്യോഗിക വിനോദ പരിപാടികളും മാറ്റിവച്ചിരുന്നു.

കഴിഞ്ഞവെള്ളിയാഴ്ചയാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍അന്തരിച്ചത്. 2004 നവംബര്‍ 3 മുതല്‍ യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്‌ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!