KSDLIVENEWS

Real news for everyone

വീണ്ടും ഇരുട്ടടി; പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു

SHARE THIS ON

ദില്ലി: രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി. കഴിഞ്ഞയാഴ്ച സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മൂന്നര രൂപ വീണ്ടും വര്‍ധിപ്പിച്ചത്. 2021 ഏപ്രില്‍ മുതല്‍ ഗാര്‍ഹിക സിലിണ്ടറിന് 190 രൂപയിലധികമാണ് വില വര്‍ധിച്ചത്. 3.50 രൂപയുടെ വര്‍ധിച്ചതോടെ ഭൂരിഭാഗ സംസ്ഥാനങ്ങളിലും ഗാര്‍ഹിക സിലിണ്ടറിന്റെ വില 1000 കടന്നു. മേയ് മാസത്തില്‍ തന്നെ രണ്ടാം തവണയാണ് ഗാര്‍ഹിക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്. മേയ് 7ന് 50 രൂപ കൂട്ടിയിരുന്നു. വിലക്കയറ്റത്തിനിടെ സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത് ജനത്തിന് കൂടുതല്‍ ബുദ്ധിമുട്ടാകും.

പണപ്പെരുപ്പത്തില്‍ വീര്‍പ്പുമുട്ടി രാജ്യം; റിപ്പോ നിരക്ക് വീണ്ടും ഉയര്‍ന്നേക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!