KSDLIVENEWS

Real news for everyone

വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കി, മറ്റൊരു രാജ്യത്തേക്ക് കടന്നതായി സംശയം.

SHARE THIS ON

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ പാസ്‌പോർട്ട് വിദേശകാര്യമന്ത്രാലയം റദ്ദാക്കി. കൊച്ചി സിറ്റി പോലീസ് കേന്ദ്രത്തിന് നൽകിയ അപേക്ഷയെത്തുടർന്നാണ് നടപടി. പാസ്‌പോർട്ട് റദ്ദായതോടെ അതോടൊപ്പമുള്ള വിസയും റദ്ദാകുമെന്ന് സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു വ്യക്തമാക്കി. പാസ്‌പോർട്ട് റദ്ദായ കാര്യം ഇന്ത്യൻ എംബസി മുഖാന്തരം യു.എ.ഇ. എംബസിയെ അറിയിക്കും. ഈ സാഹചര്യത്തിൽ വിജയ് ബാബുവിനെ യു.എ.ഇ. പോലീസ് പിടികൂടി നാട്ടിലേക്ക് തിരിച്ചയക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു.


എന്നാൽ, വിജയ് ബാബു ഇപ്പോഴും യു.എ.ഇ.യിൽ തന്നെയുണ്ടോയെന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. കേസുകളിൽ പ്രതികളായവരെ കൈമാറ്റം ചെയ്യാനുള്ള കരാറില്ലാത്ത മറ്റൊരു രാജ്യത്തേക്ക് കഴിഞ്ഞ ദിവസം ഇയാൾ കടന്നതായും സൂചനയുണ്ട്. എന്നാൽ പോലീസ് ഇക്കാര്യം ഉറപ്പിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!