KSDLIVENEWS

Real news for everyone

മുഖ്യമന്ത്രിക്കുള്ള മറുപടി നാളെ; തൃക്കാക്കരയിൽ പറയാൻ ഉള്ളത് പറയും, നിയമം ലംഘിക്കില്ലെന്നും പി സി ജോർജ്

SHARE THIS ON

കോട്ടയം: തൃക്കാക്കരയിൽ നാളെ തനിക്ക് പറയാൻ ഉള്ളത് പറയുമെന്നും നിയമം ലംഘിക്കില്ലെന്നും പി സി ജോർജ്. കുശുമ്പ് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ജയിലിലേക്ക് അയച്ചത്. മുഖ്യമന്ത്രിക്കുള്ള മറുപടി നാളെ നൽകുമെന്നും പി സി ജോർജ് പറഞ്ഞു.

ബിജെപി ക്രിസ്താനികളെ വേട്ടയാടിയ പാർട്ടി ആണെന്ന് തനിക്ക് അഭിപ്രായമില്ല. അവരോട് സഹകരിക്കുന്നതിൽ തെറ്റില്ല. ഒരു മതത്തെയും വിമർശിക്കാൻ താനില്ലെന്നും പി സി ജോർജ് പറഞ്ഞു.

പൂജപ്പുര ജയിലിനു നേരെ പി സി ജോർജ് വിമർശനം ഉന്നയിച്ചു. പൂജപ്പുര ജയിലിൽ ഉപദേശക സമിതി ചേരുന്നില്ല. അതിനാൽ ആണ് ജയിലിൽ ഉള്ളവരെ പുറത്തു വിടാൻ ഗവർണർ അനുവാദം നൽകാതിരുന്നത്. മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇതിൽ ഇടപെടാൻ അനുവാദമില്ല. ജയിൽ സമിതി ചേരണം. രോഗികൾ ജയിലിൽ ബുദ്ധിമുട്ടുന്നു. ഇവരെ അവസാന കാലത്തു കുടുംബത്തിനൊപ്പം വിടണമെന്നും പി സി ജോർജ് പറഞ്ഞു.

“അതിജീവിത സൂക്ഷിക്കുന്നത് നല്ലത്”

വി ഡി സതീശനു നേരെയും പി സി ജോർജിന്റെ ഭാഗത്തു നിന്ന് വിമർശനം ഉണ്ടായി. സതീശനെ കുറിച്ച് ഒന്നും പറയാൻ ഇല്ല. അതിജീവിത മകളാണ് എന്നൊക്കെ സതീശൻ പറയും. പക്ഷേ അതിജീവിത സൂക്ഷിക്കുന്നത് നല്ലതാണ് എന്ന് പി സി ജോർജ് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!