നടുറോഡില്‍ യുവതിയെ മര്‍ദിച്ച സംഭവം: തിരുവനന്തപുരത്തെ ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്റ്റില്‍

യുവതിയെ മർദിക്കുന്ന ദൃശ്യം
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡില്‍ യുവതിക്ക് മര്‍ദനമേറ്റ സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തു.ബ്യൂട്ടിപാര്‍ലര്‍ ഉടമയും ശാസ്തമംഗലം സ്വദേശിയുമായ മീനയെ തിരുവനന്തപുരം മ്യസിയം പോലീസാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
കഴിഞ്ഞ ദിവസമാണ് യുവതിയെ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീ നടുറോഡില്‍ ആക്രമിച്ചത്. കടയില്‍ നിന്ന് വള മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. ഒപ്പമുണ്ടായിരുന്ന മകളുടെ കണ്‍മുന്നില്‍വച്ചായിരുന്നു യുവതിക്ക് മര്‍ദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

