KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് ഇന്നും മഴ തുടർന്നേക്കും, ജാഗ്രത നിർദ്ദേശമില്ല, 31 വരെ മഴ തുടരുമെന്നും മുന്നറിയിപ്പ്

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മെയ് 31 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം ഇന്ന് റെഡ്, ഓറഞ്ച്, യെല്ലോ ജാഗ്രതാ നി‍ർദ്ദേശം ഒരു ജില്ലിയിലും പുറപ്പെടുവിച്ചിട്ടില്ല. അതേസമയം നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള തീരത്ത് നിന്ന് 29-05-2022 മുതൽ 30-05-2022 വരെ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ 29-05-2022 മുതൽ 30-05-2022 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!