KSDLIVENEWS

Real news for everyone

സിവിൽ സർവീസ്: ശ്രുതി ശർമയ്ക്ക് ഒന്നാം റാങ്ക്, ആദ്യ നൂറിൽ ഒൻപതു മലയാളികൾ

SHARE THIS ON

ന്യൂഡല്‍ഹി∙ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 685 ഉദ്യോഗാർഥികൾ യോഗ്യതാ പട്ടികയിൽ ഇടം പിടിച്ചു. ആദ്യ റാങ്കുകൾ വനിതകൾ സ്വന്തമാക്കി. ശ്രുതി ശർമയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗർവാളിനു രണ്ടാം റാങ്കും ഗാമിനി സിംഗ്ലയ്ക്കു മൂന്നാം റാങ്കും ലഭിച്ചു. നാലാം റാങ്ക് ഐശ്വര്യ വർമയ്ക്കാണ്. ആദ്യ നൂറിൽ ഒൻപതു മലയാളികളുമുണ്ട്.

മലയാളികളിൽ ദിലീപ് കെ.കൈനിക്കരയാണ് ഒന്നാമത്. ചങ്ങനാശേരി സ്വദേശിയായ ദിലീപിന് 21–ാം റാങ്ക് ലഭിച്ചു. ആദ്യ നൂറിലെ മറ്റു മലയാളികൾ. ബ്രാക്കറ്റിൽ റാങ്ക്: ശ്രുതി രാജലക്ഷ്മി (25), വി. അവിനാശ് (31), ജാസ്മിന്‍ (36), ടി. സ്വാതിശ്രീ (42), സി.എസ്. രമ്യ (46), അക്ഷയ് പിള്ള (51), അഖിൽ വി. മേനോൻ (66), ചാരു (76).

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!