KSDLIVENEWS

Real news for everyone

റിസ്‍വാനയുടെ മരണം: ഭർത്താവും ഭർതൃപിതാവും പൊലീസ് കസ്റ്റഡ‍ിയില്‍

SHARE THIS ON

കോഴിക്കോട്∙ വടകര അഴിയൂർ സ്വദേശി റിസ്‍വാന (22)യുടെ മരണത്തിൽ ഭര്‍ത്താവ് ഷംനാസിനെയും ഭര്‍തൃപിതാവ് അഹമ്മദിനെയും പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. ഇരുവരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. മേയ് ഒന്നിനാണു അഴിയൂര്‍ സ്വദേശി റിസ്‍വാനയെ കൈനാട്ടിയിലെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സ്ത്രീകൾക്കെതിരായ ക്രൂരത തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഷംനാസ്, ഇയാളുടെ പിതാവ്, മാതാവ്, സഹോദരി എന്നിവരെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഷംനാസിനെയും പിതാവിനെയും പൊലീസ് കസ്റ്റഡ‍ിയിലെടുത്തത്. റിസ്‍വാന ഭർത്താവിന്റെ വീട്ടിലെ അലമാരയിൽ തൂങ്ങിമരിച്ചെന്നായിരുന്നു നാട്ടുകാർ യുവതിയുടെ വീട്ടുകാരെ അറിയിച്ചത്.


യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞിട്ടും യുവതി ഭർത്താവിന്റെ വീട്ടിൽ തുടർച്ചയായി പീഡനത്തിനിരയായെന്നാണു വീട്ടുകാർ ആരോപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!