കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി

കാസര്‍കോട് ∙ രാജപുരം പനത്തടി പഞ്ചായത്തിലെ ബളാംതോട് ഓട്ടമലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കിയ നിലയിൽ. രാജപുരം ചാമുണ്ഡിക്കുന്നിലെ വിമലകുമാരി (58), മകള്‍ രേഷ്മ(28) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച പകൽ രണ്ടേമുക്കാലോടെ വീട്ടിലെത്തിയ വിമലകുമാരിയുടെ മകന്റെ ഭാര്യയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രേഷ്മയെ കട്ടിലിൽ മരിച്ച നിലയിലും വിമലയെ അടുക്കളയിലെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രേഷ്മയെ കഴുത്തുഞെരിച്ചു കൊലപ്പെടത്തിയ ശേഷം മാതാവ് തൂങ്ങിമരിച്ചതായിരിക്കുമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രേഷ്മയുടെ കഴുത്തില്‍ കയറിട്ട് മുറിക്കിയ പാടുണ്ട്.

