അമിത് ഷായ്ക്ക് കായികമന്ത്രാലയം നൽകുന്നതാണ് നല്ലത്; രാജി ആവശ്യപ്പെട്ട് സുബ്രഹ്മണ്യന് സ്വാമി

ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ക്രിക്കറ്റിനോട് അമിതതാത്പര്യം കാണിക്കുന്നത് കൊണ്ട് അദ്ദേഹത്തിന് കായികമന്ത്രാലയത്തിന്റെ ചുമതല നൽകുന്നതാണ് നല്ലതെന്നും സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു. ജമ്മു കശ്മീരിൽ നിരന്തരമുണ്ടാകുന്ന തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സുബ്രഹ്മണ്യൻ സ്വാമി കേന്ദ്രത്തിനെതിരെ തിരിഞ്ഞത്.
ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണമാണ് നിലനിൽക്കുന്നത്, എന്നാൽ ദിവസവും ഒരു കശ്മീരി ഹിന്ദു വെടിയേറ്റ് മരിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് അമിത് ഷായുടെ രാജി ആവശ്യപ്പെടേണ്ടി വരുന്നത്. അടുത്തിടെ ക്രിക്കറ്റിൽ അതിയായ താത്പര്യം കാണിക്കുന്നതിനാൽ അമിത് ഷായ്ക്ക് കായിക മന്ത്രാലയത്തിന്റെ ചുമതല നൽകുന്നതാണ് നല്ലതെന്ന് സ്വാമി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ഐപിഎൽ ഫൈനലിൽ ഗ്യാലറിയിൽ ആവേശമായി ആഭ്യന്തരമന്ത്രി അമിത് ഷായും ഉണ്ടായിരുന്നു.

