കോവിഡ് ബാധിച്ച് ഒരു മരണം; ഇന്നും ആയിരത്തിന് മുകളിൽ രോഗികൾ

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. 1,278 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കൂടുതൽ രോഗികളുള്ളത് എറണാകുളത്താണ്. 407 പേരാണ് ഇവിടെ കോവിഡ് ബാധിതരായത്. കഴിഞ്ഞ ദിവസവും ആയിരത്തിനു മുകളിൽ ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തു വീണ്ടും കോവിഡ് കേസുകൾ ഉയരുകയാണെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ കണക്കുകൾ. സ്കൂളുകൾ കൂടി തുറന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി.

