KSDLIVENEWS

Real news for everyone

ജില്ല നേരിടുന്ന അവഗണനയുടെ മറ്റൊരു ഗതി :
ജനശതാബ്ദി എക്സ്പ്രസ് കാസർകോട്ടേക്ക് നീട്ടുന്നതിനു എന്താണ് തടസ്സം?–
ജനങ്ങൾ ചോദിക്കുന്നു…..

SHARE THIS ON

കാസർകോട് • ജില്ല ഒന്നടങ്കം ചോദിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി , കണ്ണൂരിൽ യാത അവസാനിപ്പിക്കുന്ന തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ട്രെയിൻ കാസർകോട്ടേക്ക് നീട്ടുന്നതിനു എന്താണ് തടസ്സമെന്ന് ? തലസ്ഥാനത്തേക്ക് വിവിധ ആവശ്യങ്ങൾക്കായി പോകുന്നവർ , തെക്കൻ ജില്ലകളിൽ നിന്ന് കാസർകോട്ടും തിരിച്ചും ട്രെയിനിലെത്തി ജോലി ചെയ്യുന്നവർ തുടങ്ങിയവരുടെയെല്ലാം ഒറ്റക്കെട്ടായ ആവശ്യം . പക്ഷേ കാസർകോട്ടുക്കാരുടെ യാത്ര പ്രശ്നം പരിഹരിക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരും പ്രതിപക്ഷവും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രമിച്ചിട്ടു നടക്കുന്നില്ല , അല്ലെങ്കിൽ പരിഹരിക്കാനുള്ള ശ്രമവുമില്ല . കണ്ണൂരിൽ നിന്ന് ആഴ്ചയിൽ 5 ദിവസം തിരുവനന്തപുരത്തേക്കും തിരിച്ചും ഓടുന്ന ജനശതാബ്ദി എക്സ്പ്രസ് കാസർകോട് ഉൾപ്പെടെയുള്ള ജില്ലക്കാരുടെ ഏക ആശയമാണ് . കണ്ണൂരിൽ നിന്നു പുലർച്ചെ 4.40 ന് പുറപ്പെടുന്ന ട്രെയിനായി ജില്ലയിൽ നിന്നുള്ളവർ തലേന്നു തന്നെ വീട്ടിൽ നിന്നിറങ്ങുകയാണ് . അല്ലെങ്കിൽ കണ്ണൂരിലെത്തി ലോഡ്ജിൽ മുറിയെടുത്ത് താമസിക്കണം . തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിൻ രാത്രി 11.40 നു കണ്ണൂരിലെത്തും . അവിടെ നിന്നു കാസർകോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ എത്തണമെങ്കിൽ വാഹന സൗകര്യത്തിനായി പുലരും വരെ കാത്തിരിക്കണം . മുൻകാലങ്ങളിൽ കണ്ണൂരിൽ നിന്നു കാസർകോട്ടേക്ക് രാത്രി കെഎസ്തർടിസി ബസ് സർവീസ് ഉണ്ടായിരുന്നുവെങ്കിലും കോവിഡിനെ തുടർന്നു എല്ലാം മുടങ്ങിയത് ജില്ലക്കാർക്ക് ഇരട്ടി ദുരിതമായി . രാത്രിയിലെത്തുന്ന ട്രെയിൻ കാസർകോട് റെയിൽവേ . സ്റ്റേഷനിൽ നിർത്തിയിടാൻ സൗകര്യമില്ലെന്നാണ് അധികൃതർ പറയുന്നത് . എന്നാൽ 3 ട്രാക്ക് സൗകര്യമുള്ള കാസർകോട്ട് ഇതിനു സൗകര്യമില്ലെന്നുള്ള റെയിൽവേയുടെ ന്യായം അംഗീകരിക്കാനാകില്ലെന്ന് യാത്രക്കാർ പറയുന്നു . കാസർകോട് സൗകര്യമില്ലെങ്കിൽ 10 കീലോമീറ്റർ അകലെയുള്ള കുമ്പളയിൽ നിർത്തിയിടാനുള്ള സംവിധാനം ഒരുക്കാൻ റെയിൽവേയ്ക്ക് ചെറിയൊരു നഷ്ടം മാത്രം സഹിച്ചാൽ മതിയാകും . യാത്രക്കാരുടെ എണ്ണം കൂടുന്നതോടെ ഈ നഷ്ടം നികത്താനാകുന്നതേയുള്ളു . ട്രെയിനിൽ വെള്ളം നിറയ്ക്കാനും ക്ലീൻ ചെയ്യാനും ഇവിടെ സൗകര്യമില്ലെന്ന് പറയുന്നുവെങ്കിലും അധികൃതർക്കു വിചാരിച്ചാൽ ചെയ്യാൻ പറ്റുന്നത് മാത്രമാണിത് . കാസർകോട് നിന്നു യാത തുടരുകയാണെങ്കിൽ മഞ്ചേശ്വരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാകും . തെക്കൻ ജില്ലകളിലെ വിവിധ സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന കാസർകോട് ജില്ലക്കാർ ഏറെയാണ് . അവർ എല്ലാം ആഴ്ചയിൽ ഒരു ദിവസം കണ്ണൂരിലേക്ക് സ്വകാര്യ വാഹനങ്ങളിലെത്തി അവിടെ നിന്നാണ് ഈ ട്രെയിനിൽ ജോലി സ്ഥലത്തേക്കായി പോകുന്നത് . കണ്ണൂരിൽ നിന്നു കയറുന്ന യാത്രക്കാരിൽ പകുതിയിലേറെയും കാസർകോട് നിന്നുള്ളവരാണെന്നാണ് റെയിൽവേ തന്നെ സമ്മതിക്കുന്നത് . എന്നിട്ടും പോലും കാസർകോട്ട് ഈ ട്രെയിൻ നീട്ടുന്നതിനു അമാന്തം കാണിക്കുകയാണ് . സംസ്ഥാനം ആവശ്യപ്പെട്ട പ്രകാരമാണ് ജനശതാബ്ദി എക്സ്പ്രസ് കേരളത്തിൽ ഓടാൻ റെയിൽവേ അനുവദിച്ചത് . അതിനാൽ ഈ ട്രെയിൻ കാസർകോടു വരെ നീട്ടണമെന്നാവശ്യവും സംസ്ഥാന സർക്കാർ കൂടി ആവശ്യപ്പെട്ടാൽ ലഭിക്കുമെന്നാണ് അധികൃതർ പറയുന്നത് . ഇതിനു ജനപ്രതിനിധികൾ നിവേദനങ്ങൾ നൽകി കാത്തിരുന്നാൽ കാര്യമില്ല , ആവശ്യമായ ഇടപെടലുകൾ നടത്തണം . ചികിത്സയ്ക്കു പോകാനാകാതെ രോഗികൾ കോവിഡ് വ്യാപനത്തിനു മുൻപ് മംഗളൂരുവിൽ നിന്നു പുറപ്പെട്ടിരുന്ന 4 ട്രെയിനുകളിലായി ജില്ലക്കാരായ അൻപതിലേറെ അർബുദ രോഗികൾ തിരുവനന്തപുരം ആർസിസിയിലേക്ക് ട്രെയിനിൽ ദിവസവും പോകുമായിരുന്നു . എന്നാൽ ഇപ്പോൾ ഇവരിൽ പലരുടെയും ചികിത്സ മുടങ്ങിയിരിക്കുകയാണ് . ട്രെയിനുകൾ ഇല്ലാത്തതിനാൽ പലർക്കും വിദഗ്ധ ചികിത്സ കിട്ടാതെയായി . അതിനാൽ മിക്കവരും തലശ്ശേരിയിലെ ആശുപ്രതിയിലേക്ക് പോവുകയാണ് . ചിലർ സ്വകാര്യ വാഹനങ്ങളിൽ ചികിത്സയ്ക്കായി പോകുന്നുവെങ്കിലും ഭൂരിപക്ഷം പേരുടെയും ചികിത്സി ട്രെയിനുകളില്ലാതെ മുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!