KSDLIVENEWS

Real news for everyone

അഗ്നീപഥ് പ്രതിഷേധം പടരുന്നു; ബിഹാറില്‍ ട്രെയിനിന് തീവെച്ചു, ബിജെപി ഓഫീസ് അടിച്ചുതകര്‍ത്തു

SHARE THIS ON

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ‘അഗ്നീപഥ്’ സൈനിക റിക്രൂട്ട്‌മെന്റിനെതിരേ പ്രതിഷേധം പുകയുന്നു. ബിഹാറിലും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. റോഡ്, റെയില്‍ ഗതാഗതം സ്തംഭിപ്പിച്ചു.


ബിഹാറിലെ സരന്‍ ജില്ലയിലെ ഛപ്രയിലും ബാബുവയിലും പ്രതിഷേധക്കാര്‍ ട്രെയിനിന് തീയിട്ടു. അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ആര റെയില്‍വേ സ്റ്റേഷന് നേരെ കല്ലേറുമുണ്ടായി. ബാബുവയില്‍ നിര്‍ത്തിയിട്ട ട്രെയിന്‍ കോച്ചിന് പ്രതിഷേധക്കാര്‍ തീയിടുകയും കോച്ചുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.

ബിഹാറില്‍ ഗയ, മുംഗര്‍, സിവാന്‍, ബക്‌സര്‍, ബാഗല്‍പുര്‍ എന്നിവിടങ്ങളിലാണ് ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നത്. ഹരിയാനയിലെ രേവാരിയില്‍ പ്രതിഷേധക്കാര്‍ ബസ് സ്റ്റാന്റ് ഉപരോധിച്ചു, ഗതാഗതം തടസ്സപ്പെടുത്തി. പ്രതിഷേധത്തിന്റെ ഭാഗമായി ഗുരുഗ്രാം-ജയ്പുര്‍ ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. വാഹനങ്ങള്‍ക്ക് നേരെയും പ്രതിഷേധക്കാര്‍ അക്രമം അഴിച്ചുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!