KSDLIVENEWS

Real news for everyone

ഹോട്ടലിനു മുന്നിൽ പുകവലിച്ചയാൾക്കും ഹോട്ടൽ ഉടമയ്ക്കും പിഴയിട്ടു

SHARE THIS ON

നീലേശ്വരം ∙ ഹോട്ടലിനു മുന്നിൽ പുകവലിച്ചയാൾക്കും ഇതു പ്രോൽസാഹിപ്പിച്ച ഹോട്ടൽ ഉടമയ്ക്കും പഞ്ചായത്ത് ആരോഗ്യ വിഭാഗം പിഴയിട്ടു. മടിക്കൈ പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കോട്ടപ്പാറയിലാണ് സംഭവം. പുകയില നിയന്ത്രണ നിയമം ലംഘിച്ച് വ്യാപാരം നടത്തിയതിനും പിഴയീടാക്കി. മടിക്കൈ ഹെൽത്ത് ഇൻസ്പെക്ടർ എം.ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നടപടി. ക്വാർട്ടേഴ്സിലെ മലിനജല ടാങ്ക് സുരക്ഷിതമാക്കി സൂക്ഷിക്കാത്തതും മലിനജലം ഒഴുക്കിവിട്ടതും പരിഹരിക്കാൻ ഉടമകൾക്ക് നിശ്ചിത സമയം നൽകി.

പഞ്ചായത്ത് പരിധിയിലെ സ്കൂൾ പാചകപ്പുരകളും പരിശോധിച്ചു. സാംക്രമിക രോഗമില്ലെന്ന സർട്ടിഫിക്കറ്റ് സൂക്ഷിച്ചിട്ടില്ലാത്ത പാചകത്തൊഴിലാളികൾക്ക് അവ ഹാജരാക്കാൻ സാവകാശം നൽകി. വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന ഹോട്ടലുകൾക്ക് ന്യൂനതകൾ പരിഹരിച്ചു റിപ്പോർട്ട് ചെയ്യാൻ സാവകാശം അനുവദിച്ചു. തുടർപരിശോധനയുമുണ്ടാകും. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.അനിൽകുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!