കോവിഡ് ബാധിച്ച് മരണപ്പെട്ട 310 പേരുടെ ആശ്രിതര്‍ക്ക് സഹായം

കോഴിക്കോട് : കോവിഡ് ബാധിച്ച് മരണപ്പെട്ട ബി.പി.എല്‍ കുടുംബങ്ങളിലെ 310 പേരുടെ ആശ്രിതര്‍ക്ക് കൂടി സഹായം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. ഇടുക്കിയില്‍ -280, കോഴിക്കോട് -30 കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കുന്നത്.
മരണമടഞ്ഞ വ്യക്തിയെ ആശ്രിയിച്ച് കഴിയുന്ന ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 5,000 രൂപവീതം ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സര്‍ ആയി ധന സഹായം നല്കാന് 2021 ഒക്ടോബര്‍ 22ന് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഇടുക്കി, കോഴിക്കാട് ജില്ലകളിലെ 310 പേര്‍ക്ക് ധന സഹായം നല്‍കണമെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണറും ഈ മാസം 10ന് കത്ത് നല്കി.
ഇടുക്കി കലക്ടര്‍ക്ക് 14 ലക്ഷവും കോഴിക്കോട് കലക്ടര്‍ക്ക് 1.50 ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ചാണ് ഉത്തരവ്.

