KSDLIVENEWS

Real news for everyone

പാക്ക് കരസേനാ മേധാവിക്ക് സൗദി കിംഗ് അബ്ദുല്‍ അസീസ് മെഡല്‍ സമ്മാനിച്ചു

SHARE THIS ON

പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന് നല്‍കിയ സംഭാവനകള്‍ക്ക് പാക്ക് കരസേനാ മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയ്ക്ക് കിംഗ് അബ്ദുല്‍ അസീസ് മെഡല്‍ സമ്മാനിച്ചു. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ നേരിട്ട് മെഡല്‍ ഓഫ് എക്‌സലന്റ് ക്ലാസ് നല്‍കി ആദരിച്ചു.

സൗഹൃദത്തിന്റെയും സംയുക്ത സഹകരണത്തിന്റെയും ബന്ധങ്ങള്‍ ഏകീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും സൗദി-പാക്ക് ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിനുമുള്ള ബജ്‌വയുടെ വിശിഷ്ടമായ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായാണ് മെഡല്‍. സൗദി രാജകുമാരന്‍ ഖാലിദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഫയാദ് അല്‍ റുവൈലി, ഇരുവിഭാഗങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ബഹുമതി ലഭിച്ച സൈനിക മേധാവിയെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അഭിനന്ദിച്ചു.

കിരീടാവകാശി ശനിയാഴ്ച ജിദ്ദയില്‍ ബജ്‌വയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഉഭയകക്ഷി ബന്ധങ്ങളും പ്രത്യേകിച്ച്‌ സൈനിക മേഖലകളിലെയും ബന്ധങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള അവസരങ്ങളെയും പൊതുതാല്‍പ്പര്യമുള്ള നിരവധി വിഷയങ്ങളും ഇരു നേതാക്കളും അവലോകനം ചെയ്തു. സൗദിയുമായുള്ള രാജ്യവുമായുള്ള ചരിത്രപരവും സാഹോദര്യവുമായ ബന്ധത്തെ പാകിസ്താന്‍ വിലമതിക്കുന്നതായും, ഇസ്ലാമിക ലോകത്ത് സൗദിയുടെ അതുല്യമായ സ്ഥാനം അംഗീകരിക്കുന്നുവെന്നും സൈനിക മേധാവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!