ഐ.എൻ.എൽ ചൗക്കി ശാഖയുടെ ആഭിമുഖ്യത്തിൽ അവലോകന യോഗം ഐ.എം.സി.സി നേതാവ് കരീം മല്ലത്തിന്റെ വസതിയിൽ സംഘടിപ്പിച്ചു

ഐ.എൻ.എൽ ചൗക്കി ശാഖയുടെ നേതൃത്വത്തിൽ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് 13-ാം വാർഡ് (അക്കരക്കുന്ന്) കഴിഞ്ഞ ആറുമാസക്കാലത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും, വരുംകാല പ്രവർത്തനങ്ങൾക്ക് വ്യക്തമായ ദിശാബോധം നൽകുന്നതിനുമായി അവലോകന യോഗം സംഘടിപ്പിച്ചു. കൂടാതെ വിജയത്തിന്റെ ഒരു മധുരം പുതുക്കൽ കൂടി…
യോഗത്തിൽ വാർഡിൽ നടപ്പിലാക്കിയ ജനകീയ പ്രവർത്തനങ്ങൾ, വികസന വിഷയങ്ങൾ, പൊതുജനങ്ങളുടെ ആവശ്യങ്ങൾ, സംഘടനയുടെ ഇടപെടലുകൾ എന്നിവ വിശദമായി ചർച്ച ചെയ്തു. നിലവിലെ പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം, യുവജനങ്ങളെയും വനിതകളെയും കൂടുതൽ സജീവമായി സംഘടനാ പ്രവർത്തനങ്ങളിലേക്ക് കൊണ്ടുവരുന്നതിനും, ജനങ്ങളുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിച്ച് സേവനപ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും തീരുമാനമായി.
വാർഡിന്റെ സമഗ്ര വികസനത്തിനും ജനങ്ങളുടെ പ്രശ്നങ്ങൾക്ക് സമയബന്ധിത പരിഹാരം കണ്ടെത്തുന്നതിനുമായി ഐക്യത്തോടെയും ആത്മാർത്ഥതയോടെയും മുന്നോട്ടുപോകണമെന്ന് യോഗം ആഹ്വാനം ചെയ്തു. എല്ലാവരുടെയും സഹകരണത്തോടെ വരും മാസങ്ങളിൽ കൂടുതൽ ജനകീയവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
“ജനങ്ങളോടൊപ്പം… ജനങ്ങളുടെ നന്മയ്ക്കായി…” എന്ന സന്ദേശത്തോടെ ഐ.എൻ.എൽ ചൗക്കി ശാഖയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ടുകൊണ്ടുപോകുമെന്ന് യോഗം അറിയിച്ചു.
NB: മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ നിന്ന് സ്ട്രീറ്റ് ലൈറ്റ്
അനുവദിച് നൽകാത്തത് കൊണ്ട് ഐ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്തിന്റെ കീഴിൽ സ്ട്രീറ്റ് ലൈറ്റ് അടിയന്തരമായി വെക്കേണ്ട സ്ഥലത്ത് വെക്കാനും തിരുമാനമായി..

