രക്ഷിതാക്കൾക്ക് സ്നേഹ മധുരമായി പ്രീ സ്കൂൾ ബോധവത്കരണ ക്ലാസ്സ് നടത്തി

ചെർക്കള : രക്ഷിതാക്കൾക്കുള്ള പ്രീ സ്കൂൾ ശക്തീകരണ പരിശീലനം ബി ആർ സി കാസറഗോഡിന്റെയും ചെർക്കള സ്കൂൾ പ്രീ സ്കൂളിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പ്രീ പ്രൈമറി ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ നേടിയെടുക്കേണ്ട ശേഷികൾ എന്തൊക്കെയെന്ന് ക്ലാസ്സിൽ വിശദീകരിച്ചു. സ്നേഹ മധുരം പരിപാടിയുടെ ഉത്ഘാടനം ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ്യ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ഷുക്കൂർ ചെർക്കളം അധ്യക്ഷനായി.വാർഡ് മെമ്പർ ഹസീന റഷീദ്, പ്രിൻസിപ്പാൾ വിനോദ് കുമാർ ടി വി, സമീർ തെക്കിൽ, രാജേഷ് പാടി, മുഹമ്മദ് കുഞ്ഞി കൈസി എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എം എം അബ്ദുൽ ഖാദർ സ്വാഗതവും മറിയം നന്ദിയും പറഞ്ഞു. ബി ആർ സി പരിശീലകരായ സനിൽ കുമാർ വെള്ളുവ, സുധീഷ് ചട്ടൻചാൽ, ഹകീം ബേർക, ജുവൈറിയ എന്നിവർ ക്ലാസ്സ്സെടുത്തു. നൂറോളം രക്ഷിതാക്കൾ പങ്കെടുത്തു.

