KSDLIVENEWS

Real news for everyone

ഹെൽമെറ്റ് എവിടെ സഖാവേ, പെറ്റി അടച്ചേ മതിയാവൂ’: സജി ചെറിയാനോട് ഷോൺ ജോർ

SHARE THIS ON

തിരുവനന്തപുരം∙ സ്കൂട്ടറിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്ത മുൻമന്ത്രി സജി ചെറിയാനോട് ഹെൽമറ്റ് ധരിക്കാത്തത് എന്തെന്ന ചോദ്യവുമായി മുൻ പൂഞ്ഞാർ എംഎൽഎ പി.സി.ജോർജിന്റെ മകനും ജില്ലാ പഞ്ചായത്തംഗവുമായ ഷോൺ ജോർജ്. ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചതിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ച ശേഷം, ചെങ്ങന്നൂർ കൊഴുവല്ലൂരിലെ വീട്ടിലെത്തിയ സജി ചെറിയാൻ ഹെല്‍മറ്റ് ധരിക്കാതെ സ്കൂട്ടറിൽ പുറത്തേക്കു പോകുന്നതിന്റെ ചിത്രം മലയാള മനോരമ നൽകിയിരുന്നു. ഈ ചിത്രം സഹിതം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്താണ് ഷോൺ ജോർജിന്റെ ചോദ്യം.

ഷോൺ ജോർജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

ഹെൽമെറ്റ് എവിടെ സഖാവേ ……
Motor vehicle act sec 194(d) …..500₹
പെറ്റി അടച്ചേ മതിയാവൂ ……
അല്ലെങ്കിൽ ……ശേഷം കോടതിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!