KSDLIVENEWS

Real news for everyone

ആബെയുടെ മരണത്തില്‍ അനുശോചിച്ച് ലോകം; അക്രമി ഹീറോയെന്ന് ചൈനീസ് സോഷ്യല്‍ മീഡിയ, ആഘോഷം

SHARE THIS ON

ബെയ്ജിങ്: ജപ്പാന്റെ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ വെടിയേറ്റ് കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് ലോകം. പടിഞ്ഞാറന്‍ ജപ്പാന്‍ നഗരമായ നരയില്‍, തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയായിരുന്നു അദ്ദേഹത്തിനു നേര്‍ക്ക് ആക്രമണമുണ്ടായത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് തുടങ്ങിയ ലോകനേതാക്കള്‍ ആബെയുടെ മരണത്തില്‍ അനുശോചനം അറിയിക്കുകയും ചെയ്തുകഴിഞ്ഞു.


എന്നാല്‍ ചൈനയിലെ ഒരു വിഭാഗം സാമൂഹികമാധ്യമ ഉപയോക്താക്കള്‍, ആബെയ്ക്കു നേര്‍ക്ക് ആക്രമണം ഉണ്ടായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആബെയ്ക്കു നേരെ വെടിയുതിര്‍ത്തയാളെ ‘ഹീറോ’ എന്നു വിശേഷിപ്പിച്ചും ആബെയ്ക്ക് മരണ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ളതുമായിരുന്നു പല സന്ദേശങ്ങളും. ജപ്പാനും ചൈനയും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന വൈരമാണ് ഇത്തരത്തില്‍ അനുചിതമായ ആഹ്ലാദപ്രകടനം നടത്തുന്നതിലേക്ക് പലരെയും നയിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!