ശ്രീലങ്കയില്‍ ആഭ്യന്തരകലാപം രൂക്ഷം; പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജിവെച്ചു

കൊളംബോ: ശ്രീലങ്കന്‍ പ്രധാനന്ത്രി റനില്‍ വിക്രമസിംഗെ രാജിവെച്ചു. രാജ്യത്ത് ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ രാജി. രാജ്യത്തെ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് അധികാരമൊഴിയുന്നുവെന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് റനില്‍ വിക്രമസിംഗെ ട്വീറ്റ് ചെയ്തു. ഇടക്കാല സര്‍ക്കാരിന് തയ്യാറാണെന്നും സര്‍വ്വകക്ഷി സര്‍ക്കാർ രൂപീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ ഔദ്യോഗിക വസതി കയ്യേറി സര്‍ക്കാരിനെതിരേയുള്ള പ്രക്ഷേഭം കനത്തതോടെയാണ് റനില്‍ വിക്രമസിംഗെ പദവി ഒഴിഞ്ഞത്. പ്രസിഡന്റ് ഗോതബായ രാജപക്‌സെയും ഉടന്‍ രാജിവെക്കുമെന്നാണ് സൂചന.
പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ വസതി കയ്യേറിയതിന് പിന്നാലെ പ്രധാനമന്ത്രി രാഷ്ട്രീയ പാര്‍ട്ടികളുടെ അടിയന്തര യോഗം വിളിച്ചിരുന്നു. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവയ്ക്കണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജിവച്ചത്

