കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാന പാതയില്‍ ചെറുപനത്തടിയില്‍ കൂറ്റന്‍ മരം റോഡിലേക്ക് മറിഞ്ഞ് വീണ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു

പനത്തടി : ചെറുപനത്തടി മാറാനാഥ ചര്ച്ചന് സമീപം കൂറ്റന്‍ മരം റോഡിലേക്ക് മറിഞ്ഞുവീണ് കാഞ്ഞങ്ങാട് – പാണത്തൂര്‍ സംസ്ഥാന പാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. തച്ചര്‍കടവ് – എരിഞ്ഞിലംകോട് വഴി കോളിച്ചാല്‍ ഭാഗത്തേക്ക് വാഹനങ്ങള്‍ തിരിച്ചുവിട്ടു. സമീപ പ്രദേശത്ത് മരം മുറിച്ചു കൊണ്ടിരുന്നവരും, നാട്ടുകാരും കെഎസ്ഇബി ജീവനക്കാരും മണിക്കൂറുകളോളം പരിശ്രമിച്ച് മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു

