KSDLIVENEWS

Real news for everyone

ബസ് ഉപേക്ഷിച്ച് 10–ാം ക്ലാസ്സുകാരിയുമായി ഒളിച്ചോടി; ഡ്രൈവർ അറസ്റ്റിൽ

SHARE THIS ON

സീതത്തോട് (പത്തനംതിട്ട) ∙ ആങ്ങമൂഴി വാലുപാറ സ്വദേശിനിയായ സ്കൂൾ വിദ്യാർഥിനിയെ കടത്തിക്കൊണ്ടു പോയെന്ന പരാതിയിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. ആങ്ങമൂഴി– പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവർ‌ അരിയ്ക്കക്കാവ് സ്വദേശി ഷിബിനാണ് (38) മൂഴിയാർ പൊലീസിന്റെ പിടിയിലായത്. വൈകിട്ട് 6ന് കോട്ടയത്തു നിന്നാണ് മൂഴിയാർ സിഐ ഗോപകുമാർ, എസ്ഐ വി.എസ്.കിരൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും കണ്ടെത്തിയത്.

തിങ്കളാഴ്ച വെളുപ്പിനായിരുന്നു സംഭവം. ആങ്ങമൂഴിയിൽനിന്ന് വെളുപ്പിനു പത്തനംതിട്ടയ്ക്കു സർവീസ് ആരംഭിക്കുന്ന ബസിലാണ് പെൺകുട്ടിയെ കടത്തിക്കൊണ്ടു പോയതെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. രാവിലെ 6 മണിക്ക് പത്തനംതിട്ടയിൽ എത്തിയപ്പോൾ പെൺകുട്ടി വീട്ടിൽ വിളിച്ച് ബസ് ഡ്രൈവർക്കൊപ്പം പോകുകയാണെന്ന് പറഞ്ഞു. വിവാഹിതനും 2 കുട്ടികളുടെ പിതാവുമായ ഷിബിൻ കഴിഞ്ഞ കുറെ മാസങ്ങളായി കൊച്ചുകോയിക്കലാണ് താമസം.

ഷിബിൻ ഓടിച്ചിരുന്ന ബസ് പത്തനംതിട്ട സ്വകാര്യ ബസ് ടെർമിനലിൽ ഉപേക്ഷിച്ച ശേഷം പെൺകുട്ടിയുമായി മുങ്ങുകയായിരുന്നു. പെൺകുട്ടിയുമായി സംസ്ഥാനം വിടാനുള്ള ഒരുക്കത്തിലായിരുന്നു പ്രതി. ഇതറിഞ്ഞ പൊലീസ് റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളും നിരീക്ഷണത്തിലാക്കി. പൊലീസിന്റെ സമയോചിതമായ ഇടപെടലാണ് പ്രതിയെ കുടുക്കാൻ സഹായകമായത്. പോക്സോ കേസ് അടക്കം ഇയാൾക്കെതിരെ ചാർജ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!