എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ വീരപ്പനോ റിപ്പര്‍ ചന്ദ്രനോ ആയിരിക്കും; എന്‍എ നെല്ലിക്കുന്ന്

തിരുവനന്തപുരം: എകെജി സെന്‍ര്‍ ആക്രമണം നടന്നിട്ട് 12 ദിവസമായിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ നിയമസഭയില്‍ പറഞ്ഞു. വീരപ്പനോ റിപ്പര്‍ ചന്ദ്രനോ ആയിരിക്കും ആക്രമണം നടത്തിയതെന്നും രാത്രികാലത്തെ സംഭവങ്ങളില്‍ പ്രതിയെ പിടികൂടാന്‍ സമയം എടുക്കുമെന്നുമാണ് കോടിയേരി പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
അതേ സമയം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ബജറ്റില്‍ നീക്കി വെച്ച തുക സര്‍ക്കാര്‍ വെട്ടി കുറച്ചുവെന്നാരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപോയി. ഫണ്ട് വെട്ടിക്കുറച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച തദ്ദേശ മന്ത്രി എം വി ഗോവിന്ദന്‍ പദ്ധതികള്‍ തുടങ്ങാന്‍ സ്വാഭാവികമായ കാലതാമസമാണ് ഉണ്ടായതെന്നും സഭയില്‍ പറഞ്ഞു.
സ്വര്‍ണകടത്ത് കേസ് വീണ്ടും സഭയില്‍ ഉന്നയിക്കാനുള്ള പ്രതിപക്ഷ നീക്കവും തടഞ്ഞു. സബ്മിഷന്‍ കേന്ദ്രവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അനുമതി നല്‍കരുതെന്നും നിയമമന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. നേരത്തെ അടിയന്തര പ്രമേയമായി ചര്‍ച്ച ചെയ്ത വിഷയം എന്ന് മാത്യു ടി തോമസ് പറഞ്ഞു. സബ് മിഷന് എതിരെ ക്രമപ്രശ്‌നവുമായി ഭരണ പക്ഷം രംഗത്തെതേതിയതോടെയാണ് സ്പീക്കര്‍ സബ്മിഷന് അനുമതി നിഷേധിച്ചത്.

