എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നഷ്ട പരിഹാര വിതരണം ചെയ്തു

ജില്ലയിലെ എല്ലാ എൻഡോസൾഫാൻ ദുരിതബാധിതർക്കും അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാറിന്റെ ഉത്തരവ് പ്രകാരം ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദിന്റെ നേതൃത്വത്തിൽ കാസർകോട് ജില്ല ആസ്ഥാനത്ത് നടത്തിയത് നിശബ്ദ വിപ്ലവം. അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കുകയും തീർപ്പാക്കുംകയും ചെയ്യുന്നതിന് എൻഡോ സൾഫാൻ സ്പെഷ്യൽ സെൽ മാത്രമല്ല റവന്യു വകുപ്പിലെ മുഴുവൻ ജീവനക്കാരും ഒറ്റക്കെട്ടായി അണിനിരന്നപ്പോൾ നഷ്ടപരിഹാര വിതരണം നിശ്ചയിച്ചതിലും മൂന്നു മാസം മുൻപ് വിതരണം പൂർത്തിയാക്കാനായി.

